Saturday, 31 October 2009

വെയില്‍

നിന്റ പ്രണയം ചൂടായിരുന്നെനിക്കു-
ചുവപ്പായിരുന്നു...നിന്‍റ് നിറമന്നു
നീ ചൂടിയ മുല്ലപ്പൂക്കല്ന്നു-
മണമില്ലാതെ ചിതറിക്കിടന്നിരുന്നു...........


നിന്‍റ കൊഴിഞ്ഞു വീണ മുടിയിഴകാന്...
ഇന്നു രാത്രിയാകാശത്തു.....
നക്ഷത്രങ്ങളെ കോര്‍ക്കുന്നതു...

എനിക്കു വഴി കാണിക്കാന്‍ വന്ന...
സൂര്യനിതാ ചൊരതുപ്പി കിടക്കുന്നു
ഇനി നീ എന്നാണു ച്തുപ്പിലെ..
നിന്‍റ വീടെനിക്കു കാട്ടിതരുന്നതു....

Friday, 30 October 2009

ആർമാദം................

sivan chetttandi katha

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "

ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."

"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "

അവള്‍ കരച്ചിലിന്‍റെ വക്കിലെത്തി.

"എന്‍റെ പെണ്ണെ.. അതൊക്കെ ശരിതന്നെയാ... നീ ഒന്നോര്‍ത്തുനോക്ക്, നമ്മുടെ ബന്ധം ശരിയാവുമോ? ഇവിടുത്തെ മമ്മി എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ? പപ്പയെക്കാളും സ്വന്തം മക്കളെക്കാളും സ്നേഹമാ എന്നോട്. "

"എന്നാലും..."

"നീ അപ്പുറത്തെങ്ങാനും പോ പെണ്ണെ.. മമ്മി വരാന്‍ നേരമായി. ഇന്ന് ഞങ്ങള്‍ സൂസിയാന്റീടെ വീട്ടില്‍ പോവ്വാ.."

"ഓ.. അപ്പൊ അതാണ്‌ കാര്യം! ഞാനറിഞ്ഞു എല്ലാം"

"എന്തറിഞ്ഞു എന്നാ? നീ ചുമ്മാ... "

"വേണ്ട വേണ്ട ആ കണ്ണിലെ തിളക്കം കണ്ടാല്‍ എനിക്കറിയാം. ഇവിടുത്തെ കൊച്ചുങ്ങള്‍ ഞങ്ങടമ്മച്ചിയോടു പറയുന്നത്കേട്ടു, സൂസിയാന്റീടെ വീട്ടില്‍ വന്നവളെ കുറിച്ചൊക്കെ. വെളുത്ത് ഒത്തിരി മുടിയൊക്കെയുള്ള സുന്ദരിയാന്നും ടോണിക്ക് നല്ല ചേര്‍ച്ചയാന്നുമൊക്കെ!"

"അവരങ്ങനെ പറഞ്ഞോ?"

"കണ്ടോ.. ആ മുഖത്തെ സന്തോഷം! എനിക്കെല്ലാം മനസിലായി! "

"നീ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആയി ചിന്തിക്കണം. ഇനി ഞാന്‍ ഒള്ളത് പറയാല്ലോ.. എന്‍റെ മമ്മിയും സൂസിയാന്റീം കൂടെ ഞങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ കുറിച്ചുവരെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോരുമില്ലാതിരുന്ന എന്നെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തിയതല്ലേ എന്‍റെ മമ്മി? അവരോടു എനിക്ക് നന്ദികേട്‌ കാണിക്കാന്‍ വയ്യ. "

"ഉം... ശരിയാ... പ്രേമത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ടോണിചേട്ടന്റെ നോട്ടവും കുസൃതിയുമൊക്കെ കണ്ടു ഞാന്‍ എന്‍റെ നില മറന്നതാണ്. അല്ലേലും ചേട്ടനെ ആശിക്കാന്‍ ഞാനാരാ?"

"നീ കരയല്ലേ മീനൂ.. നിന്നെ എനിക്കിഷ്ടമാണ്. നിന്‍റെ വര്‍ഗത്തില്‍പെട്ട മറ്റാരോടും തോന്നാത്തത്ര ഇഷ്ടം! പക്ഷെ... നീ എന്‍റെ അവസ്ഥയും കൂടി മനസിലാക്കണം"

"ഉം.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളില്‍ ഒരാളായി പിറക്കാന്‍ പ്രാര്‍ത്ഥിക്കാം"

"അയ്യോ മമ്മി വരുന്നുണ്ട്..! നിന്നെ എങ്ങാനും ഇവിടെ കണ്ടാല്‍ കാലു തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നെ.. മമ്മിക്കു ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടുന്നത് വെച്ചു ഏറിയും. നീ പൊയ്ക്കോ മീനൂ... ഉം... ഞാനല്ലേ പറയുന്നേ.."

"ഹോ! ഈ കള്ളിപ്പൂച്ച പിന്നേം വന്നോ? ഇതിനെ ഞാനിന്ന്.."

"മ്യാവൂ....."

"കമോണ്‍ ടോണീ.. "

"ബൌ..ബൌ"

"ഗെറ്റ് ഇന്‍സൈഡ്"

മതിലിനു പിന്നില്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അവള്‍ക്കു നേരെ പാളിനോക്കിയിട്ട് അവന്‍ അനുസരണയോടെ കാറില്‍ കയറി.

" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..

roshan achan paranga katha

ഒരു പെണ്കുട്ടി നിങ്ങളോട് ലിഫ്റ്റ്‌ ചോദിക്കുന്നു ,
വഴിക്ക് വച്ചു അവള്ക്ക് തലകറക്കം ,
നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു ..

ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു '
നിങ്ങള്ക്ക് ടെന്‍ഷന്‍ ആയി
അപ്പോള്‍ നിങ്ങള്‍ : 'ഞാന്‍ അല്ല ഇതിന്റെ അച്ഛന്‍ ..!!!'
അപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് ചോദിച്ചു ..

പെണ്‍കുട്ടി പറഞ്ഞു 'ഇയാളാണ് കുഞ്ഞിന്റെ അച്ഛന്‍ '
ദെ പിന്നെയും ടെന്‍ഷന്‍ ...

പിന്നെ പോലീസ് വന്നു ..
നിങ്ങളുടെ മെഡിക്കല്‍ ചെക്കപ്‌ നടന്നു ...
റിപ്പോര്ട്ട് വന്നു ....!!!

'നിങ്ങള്ക്ക് ഒരിക്കലും അച്ഛനാകാന്‍ പറ്റിലാ ...'

ഹാവൂ രക്ഷപെട്ടു ....

നിങ്ങള്‍ സന്തോഷത്തോടെ പുറത്തിറങ്ങുന്നു ....

പിന്നെ ആലോചിച്ചു അപ്പോള്‍ വീട്ടിലുള്ള 2 കുട്ടികള്‍ ആരുടെയാണ് ...
പിന്നെയും ടെന്‍ഷന്‍ ............


Regards,
ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ

george achayadi blog

ഏല്ലാവരുടെയും അബദ്ധങ്ങള്‍ വായിച്ചപ്പോള്‍ എന്റെ വക ഒന്നു പോസ്റ്റാം എന്നു കരുതി... എന്നു കരുതി എന്റെ ആണു എന്നു കരുതരുതെ...നാട്ടില്‍ എനിക്കു സാമാന്യം തരക്കേടില്ലാത്ത ഒരു സുഹ്രത്ത് വലയം ഉണ്ട്... ഒരോ വെക്ക്ഷനിലും നാട്ടിലെ ഈ കൂട്ടായ്മ ആണ് വീണ്ടും വീണ്ടും നാട്ടില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത്...ഈ കൂട്ടായ്മയുടെ ഞാന്‍ കാണുന്ന എറ്റവും നല്ല വശം നല്ല സോഷ്യലിസം തന്നെ ആണ്... എന്‍ ആര്‍ ഐ കളൂം,ലോറി,ആട്ടോ ഡ്രൈവന്മാരും, പാര്‍ട്ടീ പ്രവര്‍ത്തകരും എന്നു വേണ്ട സമൂഹത്തിലെ എല്ലാതുറകളിലും ഉള്ളവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്.. ഒരേ ലക്ഷ്യം.. തിരക്കു പിടിച്ച ജീവിതത്തില്‍ ഒരു അല്പം ആശ്വാസം, പിന്നെ വൈകുന്നേരങ്ങളിലെ സോമപാനം...അതിനും സോഷ്യലിസം ആണ്.. എല്ലാവര്‍ക്കും ഒരേ തുക പിരിവ്. തോര്‍ത്ത് ഇടുക എന്നാണ് കോഡ്...മിക്കവാരും എല്ലാ ദിവസത്തെ കൂടലും ഗ്രാമസായാന്ഹ്ങ്ങളേ ചിരിയുടേ ചിരിയുടേ അലമാലകള്‍ കൊണ്ട് ശബ്ദമുഖരിതമാക്കും.. പരസ്പരം പണിയുന്ന സനേഹപാരകള്‍ ആണ് ഇതിനു പ്രധാന കാരണം..
അതില്‍ ഒന്ന്..
നമ്മുടെ കഥാനായകന്‍: മുകുന്ദന്റെ കേശവന്റെ വിലാപങ്ങളില്‍ പറയുന്ന മാതിരി അമ്മ അവനെ ഓമനെ എന്നും അച്ഛന്‍ കുട്ടാന്നും സ്കൂളില്‍ ഓമനകുട്ടാന്നും ഞങ്ങള്‍ അവനെ 'ഓക്കു' എന്നു വിളിച്ചു...

നാലാം ക്ലാസില്‍ നാലാം കൊല്ലം വിദ്യാഭ്യാസം പൂര്‍ത്തിയക്കി ഓക്കൂ പ്രാക്റ്റിക്കല്‍ ലോകത്ത് കടന്നു..ഗ്രാമാന്തരീഷത്തില്‍ കിട്ടാവുന്ന എല്ലാ പണികളൂം പുള്ളി ചെയ്യും.. ഭക്ഷണം, വൈകുന്നെരം എടത്വാ ബേബി തീയെറ്റരില്‍ ഒരു സിനിമ ഇത്രയും മാത്രം മതി പുള്ളിക്ക് കൂലി... ഞങ്ങളുടെ നാട്ടിനൊപ്പം ഓക്കുവും വളര്‍ന്നു.. കൂടെ പടിച്ചിരുന്നവരെക്കെ ഓരോനിലയില്‍ ആയി ഓക്കു മാത്രം അതേപടി നിന്നു..

കുട്ടനാട്ടിലേക്ക് ഉള്ള തമിഴ്, ബംഗാളി തൊഴിലാളി കുത്തൊഴൊക്കില്‍ ഓക്കുവിന്റെ തൊഴില്‍ സാധ്യത കുറഞ്ഞപ്പോള്‍ ഓക്കുവിനെ ഒരു ആട്ടോ ഡ്രൈവറ് ആക്കി ഞങ്ങളുടേ ഗ്രാമം.. ഞങ്ങളുടേ തന്നെ ഈ കൂട്ടായ്മയിലെ ഒരു ആളുടേ വണ്ടി ഓടിക്കയാണ് പുള്ളി ഈ കഥ നടക്കുമ്പോള്‍. ഇതിനിടയില്‍ പുള്ളി വിവാഹിതന്‍ ആയി എന്നാല്‍ മുപ്പത്ത്ഞ്ച് കഴിഞിഞിട്ടും പിതാവ് ആയില്ല അതിനു ഉപകഥ വേറെ..

കുട്ടാനാട്ടില്‍ ജപ്പാന്‍ ജ്വരം, ചിക്കന്‍ ഗുനിയ തുടങ്ങിയവ തകര്‍ത്താടുന്ന സമയം..ഒരുദിവസം രാവിലെ ഓക്കു ആട്ടോയില്‍ സ്റ്റാണ്ടിലെക്കു പോകാന്‍ തയാറാകുന്നു... ചക്കുളത്ത് അമ്മക്കു ഒരു നെയ്യ്തിരി, എടത്വാ പുണ്യാളനു ഒരു മെഴുകുതിരി .. ഇത് പണ്ടേ ഉള്ള വിശ്വാസം ആണ്...ഭാര്യയോട് പറഞ്ഞു... ഏടി കൊച്ചുപെണ്ണേ... കൊതുകിനെ കൊല്ലാന്‍ കുടുംബശ്രീക്കാര്‍ തന്ന മരുന്ന് ആട്ടോ ഷെഡില്‍ ഉണ്ട് പച്ച കുപ്പിയില്‍ അത് എടുത്ത് ക്ലോസറ്റിലും സേഫ്റ്റി റ്റാങ്കിന്റെ ചുട്ടുപാടും ഒഴിക്കണം.. ക്ലോസറ്റില്‍ വെള്ളം ഒഴിക്കണം..ഇത്രയും പറഞ്ഞ് വണ്ടിയില്‍ കയറി ഓക്കു പോയി... ഭാര്യ ഉടനെ ഷെഡില്‍ ചെന്നു കുപ്പിയെടുത്ത് മുക്കാല്‍ കുപ്പി ക്ലോസറ്റില്‍ ഒഴിച്ചു ബാക്കിയുമായി വീടിന്റെ പുറകില്‍ സേഫ്റ്റി റ്റാങ്കിന്റെ അടുത്ത് പോയി..
വണ്ടിയില്‍ കയറി പോയ ഓക്കുവിനെ പ്രക്രതിയുടെ വിളിവന്നു..
വയറ്റില്‍ അറബികടല്‍ ഇളകിവരുന്നു... ഉടനെ തിരിച്ച് വീട്ടിലെക്ക്... വണ്ടിവന്ന സ്വരം കേട്ട് ഭാര്യ വന്നപ്പോള്‍ പുള്ളി റ്റോയിലറ്റില്‍ കയറി വാതില്‍ അടച്ചു...
ഭാര്യ പറഞ്ഞു വെള്ളം.....
ഉടനെ മറുപടി ഉടന്‍ അവിടെ വാതിക്കല്‍ വെച്ചെക്കു...ഞാന്‍ ഏടുത്ത് കൊള്ളാം..
ആ സമയം അണ്ടര്‍ വെയറില്‍ ചരടില്‍ വീണ സമസ്യയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുവാരുന്ന ഓക്കുവിന്റെ ആത്മഗതം അവനറിയാതെ പുറത്ത് ചാടി...
എന്റ് പുണ്യാളാ..... ഇവ്ടെയും പരീക്ഷണമോ?..
അധികം പരീഷിക്കാതെ പുണ്യാളന്‍ കെട്ട് അഴിച്ചു കൊടുത്തു. ഓക്കു ആശ്വാസപൂര്വ്വം താഴെക്ക് ഇരുന്നു...
പിന്നെ ചെവിക്കിടയില്‍ നിന്നു പാതികെട്ട ദിനേശ് ബീഡിയെടുത്ത് ചുണ്ടില്‍ വെച്ചു തീപട്ടി ഉരച്ച് കത്തിച്ചു, ബീഡിക്ക് തീകൊടുത്തു... കത്തുന്ന തീപട്ടികൊള്ളി നേരെ ക്ലോസറ്റില്‍.
...ടമാര്‍......
....എന്റെ അമ്മേ......
( ഈ രണ്ട് ശബ്ദങ്ങള്‍ മാത്രമെ റ്റോയിലറ്റില്‍ നിന്ന് കേട്ടു എന്നു പിന്നീട് കൊച്ച്പെണ്ണ് സാക്ഷ്യ പെടുത്തി)‍കരിഞ്ഞ് പുറത്ത് ഇറങ്ങിയ ഓക്കു ആദ്യം ചോദിച്ചത്.. എടീ... എതു കുപ്പിയാ എടുത്ത് ഒഴിച്ചെ....
ഭാര്യ; നീലക്കുപ്പി..
ഓക്കു: എടി ... മറ്റവളേ... നീലക്കുപ്പിയില്‍ ഊറ്റിവെച്ചിരുന്ന പെട്രോള്‍ അല്ലെ.. എടി മഹാപാപി എന്റെ ത്രിക്കൊടിത്താനം വരെ കരിഞ്ഞു പൊയല്ലൊ...
എന്നാല്‍ ഇതില്‍ എല്ലാത്തിലും വലിയ കോമഡി ഡ്രൈവിങ് സീറ്റില്‍ ഇരിക്കയും നില്‍ക്കുകയും അല്ലാത്ത കണ്ടീഷനില്‍ സ്വന്തം ബാക്ക് ആട്ടോക്ക് വെളിയിലേക്ക് ഇട്ട് ( ആ പൊസിഷന്‍ ഓര്‍ത്താല്‍തന്നെ എന്നിക്ക് ചിരി വരും-- മഴത്തുള്ളിക്കിലുക്കത്തില്‍ സലീം കുമാറിനെ നടപ്പ് ഓര്‍ക്കുക) ഓക്കു വണ്ടി ഓടിച്ചപ്പൊള്‍ ആണ് എന്ന് നാട്ടുകാറ് സാക്ഷ്യപെടുത്തുന്നു..

ഞാനും എന്റ നാടും

അതായിരുന്നു...കാലം അന്നു high rangeലെ കാറ്റടിചു പൊട്ടിയ ചുണ്ടില്‍ സിഗരറ്റും തിരുകി private bustandilലെ തൂണും ചാരി നിന്ന് കാലം....എതെലും പെണ്ണുങ്ങല് അബത്തില്‍ നൊക്കിയാല്‍ വളിച്ച ചിരിയുമായി നടന്നകാലം.........എത്ര എത്ര....അബ്ത്ങ്ങല്......ഒര്‍ക്കുപൊല്...ഇപൊ ചിരിവരുന്നു...school നടുതെ തൊട്ടില് നിന്നു ചൊറ്റുപാത്രതില്‍ വട്ടൊനെ പിടിചു....ദെഹം നിറയെ ചെറുമായി...classലെതി....ഒണ്കാലതു തുബിയെ പിടിചും......x masനു ബലൂൻ വീർപ്പിചും....ഒരു tensionനും ഇല്ലാതെ നടന്ന കാലം......കൈപ്പന്‍ കാട്ടിലെ ഒന്തച്ചനെ കൊന്നും...കൊങണിക്ക പറിച്ചു തിന്നും schoolil താമസിച്ച് തൊമ്മാസാറിന്‍റ തല്ലു കൊണ്ട കാലം........ഒര്‍ക്കുംബൊല്‍ ഒന്നുകൂട തിരിച്ചു പൊകാന്‍ തൊന്നുനു.....................