Tuesday, 3 November 2009

മമ്മദ് കാക്കാന്റെ ലവ് ജിഹാദ്(posted on kootam)




കൊട്ടി പാടത്തെ മമ്മദ് കാക്കാക് ഒരു ചെരുപ്പക്കാരിയെ ഒന്ന് വിവാഹം ചെയ്യണം എന്ന് ഒരാഗ്രഹം കുറച്ചു കാലമായി തുടങ്ങിയിട്ട് ,പോരാത്തതിന് തന്റെ കേട്ടിയോള്ക്ക് ആണെങ്കില് വയസ്സായിട്ട് ഒന്നിനും വയ്യ താനും ,പക്ഷെ അമ്പത്തിനാലുകാരനായ തനിക്കു ഒരു ചെറുപ്പക്കാരി എന്നത് സ്വപ്നം കാണാന് മാത്രമല്ലേ പറ്റൂ ,പോരാത്തതിന് കാക്കയുടെ നിറം ഉള്ള തന്നെ ആര് ഇഷ്ടപ്പെടാനാ ?
,എന്നാലും റോഡിലൂടെ ചെരുപ്പാക്കാരികള് നടന്നു പോകുമ്പോള് തന്റെ ആ മോഹം തികട്ടി വരാറുണ്ട് ,പിന്നെ തന്റെ പ്രായവും നിറവും ഓര്ക്കുെമ്പോള് അതങ്ങ് അകത്തേക്ക് തന്നെ വലിയും . ആയിടക്കാണ് പുള്ളി കേരള കൌമുദിയില് ലവ് ജിഹാദ് കാണുന്നത് ,ലവ് എന്ന് കേട്ടപ്പോള് ആദ്യം അത് തന്നെ വായിക്കാമെന്നു വച്ചു. .ഒരു ബൈക്കും മൊബൈലും വില കൂടിയ വസ്ത്രങ്ങളും ഉണ്ടെങ്കില് ഹിന്ദു -ക്രിസ്ത്യന് കോളേജ് കുമാരികള് പിന്നെ വേറെ ഒന്നും നോക്കാതെ മുല്സിമിന്റെ കൂടെ പോരുമത്രേ ! വീണ്ടും വീണ്ടും വായിച്ചു ,ഹൌ ,ഞാന് മുസ്ലിമായിപ്പോയല്ലോ , ഇനി മൊബൈലും ബൈക്കും വസ്ത്രവും വാങ്ങാവുന്നതല്ലേ ഉള്ളൂ ,പക്ഷെ ഈ വാര്ത്തല ശരിയാകുമോ ?ആ സംശയത്തിലിരിക്കുംബോഴാണ് അടുത്ത ദിവസം കത്തോലിക്കാ സഭയുടെ ജാഗ്രത എന്നാ വാര്ത്തയിലും ഇതേ ന്യൂസ് ,ഏതായാലും സത്യാ ക്രിസ്ത്യാനികള് ആണല്ലോ , കള്ളമാവില്ല ,അപ്പൊ ഈ മമ്മടിനും ഒരു ചെരുപ്പക്കാരിയെ കിട്ടും ,അയാള് അറിയാതെ ബൈക്ക് ,മൊബൈല് കമ്പനിക്കാരെ സ്തുദിച്ചു

. ഏതായാലും ഇത് പോലെ ഒരു ഓഫര് ഇനി കിട്ടില്ല എന്ന് മനസ്സിലാക്കിയ മമ്മദ് കാക ഇതിനു ഇറങ്ങാന് തന്നെ തീരുമാനിച്ചു ,തന്റെ സ്ഥലത്തില് നിന്ന് അഞ്ച് സെന്റ് വിറ്റു ,കിട്ടിയ കാശിനു ഒരു ഒന്നാന്തരം ഹീറോ ഹോണ്ട വാങ്ങി ,പണ്ട് അയലത്തെ വീട്ടിലെ സുലൈമാന്റെ ബൈക്ക് ഇടക്കൊക്കെ ഓടിച്ചതിനാല് ഡ്രൈവിങ്ങിന്റെ കാര്യം പേടിക്കാനില്ല ,ആ കുമാരികള് എങ്ങാനും കാറോ ബസോ ആണ് പറഞ്ഞിരുന്നെങ്കില് താന് കുടുങ്ങിയത് തന്നെ ,ഭാഗ്യം ഇത് ബൈക്ക് ആയി പോയി ,പിന്നെ മൊബൈല് ഷോപ്പില് പോയി ഒരു ഒന്നാന്തരം നോക്കിയ മൊബൈലും വസ്ത്ര കടയില് നിന്ന് മുന്തിയ ഡ്രെസ്സും വാങ്ങി ,അഥവാ ഹിന്ദു -ക്രിസ്ത്യന് കോളേജ് കുമാരികളുടെ ഭാവി വരനു വേണ്ട എല്ലാം ആയി . പുതിയ ബൈക്ക് ആയ കാരണം നമ്പര് കിട്ടിയിരുന്നില്ല ,അതിനാല് തന്റെ മൊബൈല് നമ്പര് ആ സൈഡിലായി കുറിച്ചിട്ടു പിറ്റേന്ന് തന്നെ ക്രിസ്ത്യന് വനിതാ കോളേജിന്റെ മുന്പില് പോയിരുന്നു ,ഭാഗ്യത്തിന് ലവ് ജിഹാദിന് അന്ന് താന് മാത്രമേ ഉള്ളൂ ,കാരണം അവിടെയുള്ള മറ്റുള്ളവരുടെ ഒക്കെ അടുക്കല് കാറും ഇന്നോവയും ഒക്കെ ആണ് ,കോളേജ് വിടാനായി ,ഞാന് ആകാംക്ഷയോടെ കാത്തിരുന്നു ,ബൈക്കില് ചാരി നിന്ന് മൊബൈല് കയ്യില് തന്നെ വച്ചു,ഫസ്റ്റ് വന്ന കുട്ടി തന്നെ നോക്കിയതെ ഇല്ല ,കാരണം അവള് ഒരു മുസ്ലിം ആയിരുന്നു ,പിന്നെ അതാ വരുന്ന ഒരു കൂട്ടം ,അത് അച്ചായത്തി കുട്ടികള് ആണെന്ന് എനിക്ക് ഉറപ്പായി ,അവര് പെട്ടെന്ന് നടത്തം നിര്ത്തി ,എന്നെ തന്നെ നോക്കുന്നു ,ചിലര് എന്റെ ബൈക്കില് എഴുതിയ നമ്പര് എഴിതിയെടുക്കുന്നു ,ചിലര് ഞാന് എന്തെങ്കിലും അവരോട് ചോദിക്കാനായി അവിടെ തന്നെ നില്ക്കുന്നു ,കുറച്ച മുംബ് കോളേജ് സ്റ്റോപ്പില് വന്നാല് എന്നെ ഒരു യാചകനെപ്പോലെ കണ്ട ഹിന്ദു –ക്രിസ്ത്യന് പെണ് കുട്ടികള് ഇപ്പൊ ഇതാ എന്നെ കിട്ടാന് വേണ്ടി മത്സരം ,എല്ലാവരും കൂടി എന്നോട് എന്നെ കൊണ്ട് പോകുമോ കൊണ്ട് പോകുമോ എന്ന് ചോദിക്കുന്നു ,അവസാനം രക്ഷയില്ലാതെ അല്പം ധൃതി ഉണ്ടെന്നു പറഞ്ഞു ഞാന് മുങ്ങി

,അന്ന് എന്റെ മൊബൈലിലേക്ക് തുര തുരാ ഫോണ് കോളുകള് ,ലക്ഷ്മി ,സുജാത ,ഓമന ,സുനിത ,രേഖ , അങ്ങിനെ കുറെ പേര് ,ഒരു മുസ്ലിം പെന് കുട്ടി എങ്കിലും വിളിക്കുമോ എന്ന് ഞാന് നോക്കി ,പക്ഷെ അത് ഉണ്ടായില്ല , എല്ലാവരെയും കൂടെ എങ്ങിനെ വിവാഹം കഴിക്കും ,ഇതെന്താ ഇവര്ക്ക് ബൈകിനോടും മോബൈലിനോടും ഇത്ര പ്രേമം ,അതൊക്കെ എന്നെ കണ്ഫ്യൂഷന് ആക്കി ,തന്റെ ദീര്ഘ കാലത്തെ ആഗ്രഹം സാധിപ്പിച്ചു തന്നതിന് കേരള കൌമുദിയോടും കത്തോലിക്കക്കാരോടും ആര് എസ് എസിനോടും നന്ദി പറഞ്ഞു അവസാനം ഒരു സുജാതയെ ഞാന് വിവാഹം കഴിക്കാംഎന്നങ്ങു വെച്ച് ,ഇപ്പോഴും എന്റെ മൊബൈലിനു ഒരു ഒഴിവുമില്ല , എന്റെ ബൈക്കും മൊബൈലും വസ്ത്രവും കണ്ടു ഹിന്ദു -ക്രിസ്ത്യന് കുമാരികള് എന്ന്നെ വിളിച്ചു കൊണ്ടേ ഇരിക്കുന്നു .

0 comments:

Post a Comment