Sunday, 3 October 2010

യന്തിരൻ..കോഴ്സുകൾ.



സയന്റിസ്റ്റായ രജനീകാന്ത്(ഷണ്മുഖം) തന്റെ ആജീവനപ്രയത്നം കൊണ്ടു മനുഷ്യനന്മക്കയി ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു..ജോലിത്തിരക്കിനിടക്കു സ്വന്തം കാമുകി പരിമളത്തെ(ഐശ്വര്യാ റായ്) ഇയാൾക്കു പലപ്പോഴും ഒഴിവാക്കേണ്ടി വരുന്നു..ഇതിൽ മനം നൊന്ത പരിമളം ഈ റൊബോട്ടിനെ നശിപ്പിക്കാനായി നടക്കുന്നു..ഒരുദിവസംഷണ്മുഖം ഉച്ചയൂണിനു മാറിയ തക്കം നോക്കി..പരിമളം റോബോട്ടിനെ ചാർജു ചെയ്യുന്ന ചാർജെർ മോഷ്ടിച്ച് കടന്നു കളയുന്നു..ഇതു തിരിചെടുക്കാനുള്ള ഷണ്മുഖന്റെ തന്ത്രങ്ങളാണു ചിത്രത്തിന്റെ ആദ്യപകുതിയെ വ്യത്സ്ഥമാക്കുന്നത്..റൊബോട്ടിന്റെ പേരിടൽ തന്നെ ഇതിനുദാ‍ഹരണമാണു..ലബോറട്ടറിക്കു പുറത്തിറങ്ങി ആദ്യം കാണുന്ന പൂവിന്റെ പേരു തന്നെ റൊബോട്ടിനു ഇടുന്നു..”ചെത്തി”

തുടർന്നുവരുന്ന നാടകീയ രംഗങൾ(2 പാട്ടും ഡ്യൂപ്പിനെ വച്ചുള്ള ട്രയിൻ ചേസിങും ഇടിയും) ഈ അവസരങ്ങളിൽ പ്രേക്ഷകനെ വികാര നിർഭയനാക്കുന്നു..ഒരു പക്ഷേ ഭർത്താവു അഭിഷേക്ബച്ചനു പോലും ഇത്ര ഉമ്മകൾ ഐശ്വര്യ കൊടുത്തിട്ടുണ്ടാകാൻ ഇടയില്ല...ഇതു രജനീകാന്തിനെ കാണുന്ന സീനിലൊക്കെ ഉമ്മവച്ച് കളിക്കുക. കുഴിയിലേക്കു കാലും നീട്ടി ഇരിക്കുന്നവന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുക്കനാണെന്ന നിലക്കു ഇതു വിട്ട് കളയാം.. “കിളിമാഞ്ചാരോ..നല്ല..കുളിമാഞ്ചാരോ “എന്നു തുടങ്ങുന്ന ആദ്യ ഗാനം..പ്രേക്ഷകരെ മുഴുവൻ നിരാശപ്പെടുത്തി എന്നു തന്നെ.പറയാം..ഒരൊറ്റ കിളിയെപ്പോലും ഈ പാട്ടിൽ കാണാൻ സാധിക്കില്ല..സുരേഷ് കൽമാഡി കോമൺ വെൽത്തിന്റെ തിരക്കിലായതുകാരണം യന്തിരന്റെ പാട്ട് ശ്രധിച്ചിട്ടുണ്ടാകില്ല..അലെങ്കിൽ ഈ പാട്ടും റഹുമാനെക്കൊണ്ടു മാറ്റിച്ചേനെ..

ഇനി എല്ലാ ഇന്ത്യക്കരും പഠിക്കെണ്ട ചില കോഴ്സുകളെക്കുറിച്ച് സംവിധായകൻ ശങ്കർ ഈ സിനിമയിലൂടെ നമ്മളെ ഓർമിപ്പിക്കുന്നു

1)ഫയർ ആൻഡ് സേഫ്റ്റി..(പാഠിച്ചിറങ്ങുന്നതിനും മുൻപേ ജോലി)

ഇനി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതു റോബോട്ടിന്റെ ‘അന്യൻ’ സമാനമായതും പുതിയതുമായ പ്രവർത്തികളാണു...രജനീകാന്തും റോബോട്ടും രാവിലെ പാലുവാങ്ങിക്കൻ പോകുമ്പോഴാണു..ഒരു വലിയ തെങ്ങ് ഇടിവെട്ടി കത്തുന്നതു.. സസൂക്ഷ്മം ശ്രധിക്കുമ്പോൾ കള്ള് ചെത്താൻ കയറിയിരിക്കുന്ന കലാഭവൻ മണി(നാച്ചിമുത്തു) റോബോട്ടിന്റെ കണ്ണിൽ പെടുന്നു..ഇടി വെട്ടി തെങ്ങു കത്തിയ വാർത്ത കേട്ടറിഞ്ഞു സകല മീഡിയകളും പറന്നെത്തുന്നു..(“ചെത്തി”(റൊബോ)ഫയർ ആൻഡ് സേഫ്റ്റി തപാലിൽ പഠിച്ചിട്ടുള്ളതാണു) സയന്റിസ്റ്റ് രജനീകാന്ത് “ചെത്തിക്കു“(റൊബോ) കലാഭവൻ മണിയെ രക്ഷിക്കനുള്ള കമാൻഡ് നൽകുന്നു..തെങിനു മുകളിലെത്തുന്ന റോബോട്ടിനു ഡ്രസില്ലാതെ നിൽകുന്ന കലാഭവൻ മണിയെ ആണു കാണാൻ സാധിക്കുന്നതു..ഇടിവെട്ടിൽ പാവത്തിന്റെ വസ്ത്രങ്ങൾ കരിഞ്ഞു പോയിരുന്നു..ഇവിടെ കലാഭവൻ മണി എന്റെ മാനം കളയരുതെന്നു കാലുപിടിച്ച് റൊബോട്ടിനോട് അപേക്ഷിക്കുന്ന സീൻ കണ്ട്.. എന്റെ അടുത്തിരുന്ന മതമില്ലാത്ത അനീഷ് നമ്പൂതിരി വരെ കരഞ്ഞ് പോയി..പക്ഷേ റൊബോട്ടിനു വികാരമില്ലത്തതിനാൽ ഇതു നിരാകരികപ്പെട്ടു..ഉടുതുണി പോലുമില്ലാതെ കലാഭവൻ മണിയെ ടി.വി ക്കാരുടെ മുൻപിൽ പ്രദർശിക്കപ്പെട്ടു(ഗ്രാഫിക്സ് ഇല്ലാത്ത,ഡ്യൂപ്പില്ലത്ത ഒരേ ഒരു സീൻ )..ഇതുകണ്ട് ഓടിവന്ന സയന്റിസ്റ്റ് രജനികാന്ത് തന്റെ ഷാൾ എടുത്തു കലാഭവൻ മണിയുടെ നാണം മറക്കാൻ ശ്രമികുന്നു..വലിയ നാണമായതു കൊണ്ടാണൊ എന്നറിയില്ല..രജനീകാന്ത് ഈ ദൌത്യത്തിൽ അമ്പേ പരാജയപ്പെടുന്നു..മദോന്മത്തനായ കലാഭവൻ മണി സമ നിലതെറ്റി റോഡിലേക്കു ഒടുന്ന നേരം.. ഒരു പെട്ടി ഓട്ടൊറിക്ഷ ഇടിച്ച് കലാഭവൻ മണി മരിക്കുന്നു..ഇന്ത്യയിലെ ഒരു റൊബോട്ടിന്റെ ആദ്യ കുലപാതകം..

2) ഹോട്ടൽ മനേജ്മെന്റ്

എല്ലവരും ഹോട്ടലിലാണു ഇതു പരിശീലിക്കുന്നതെങ്കിൽ റൊബോ തന്റെ യജമാനന്റെ സന്തോഷത്തിനു വേണ്ടി യജമാനന്റെ കാമുകി പരിമള(ഐശ്വര്യാ ബച്ചൻ)തിന്റെ വീട്ടിൽ ജോലിക്കാരനായി നില്ല്ക്കുന്നു..മീൻ അവിയൽ,പാവക്കാ തോരൻ എന്നു തുടങീ...ഉള്ളി ചമ്മന്തി വരെ പാവം റൊബോയെക്കൊണ്ടു കണ്ണിൽ ചോരയില്ലാത്ത പരിമളം ഉണ്ടാക്കിക്കുന്നു..

3)വയറ്റാട്ടി കോഴ്സ്

പരിമളത്തിന്റെ അമ്മായിയുടേ പേറെടുക്കൽ ആശുപത്രിയിൽ നടത്തിക്കാണിച്ചാണു റോബോ പുതിയകോഴ്സിലേക്കു യുവജനങ്ങളെ ആകർഷിപ്പിക്കുന്നതു.ഡാക്കിട്ടർ സിസേറിയൻ ചെയാൻ പറഞ്ഞ അമ്മായിയെ വയറ്റാട്ടിയെ അനുസ്മരിപ്പിക്കും വിധം അതി നൂതന സാങ്കേതിക വിധ്യയുടെ സഹായതോടു കൂടി മീഡിയായുടെ സാനിധ്യത്തിൽ കൈകൊണ്ടു പേറെടുത്തു കാണിച്ച് തരുന്നു..

4)മൊസ്കിറ്റോ ക്യാച്ചിങ്ങ്

ലോകത്തിൽ ഇതുവരെ ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത അതി നൂതന കോഴ്സാണു ശങ്കർ ഇവിടെ ദ്രിശ്യവൽക്കരിച്ചിരിക്കുന്നത്..ഇതിന്റെ ആപ്ലിക്കെഷൻ കൊചി,ആലപ്പുഴ പ്രദേശങ്ങളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും

.ഇന്റെർവെൽ സീനിനു തൊട്ട് മുൻപായി പരിമളത്തെ(ഐശ്വര്യ) ഒരു കൊതുക് കടിക്കുന്നു.. ഇതിന്റെ അസഹ്യമായ വേദന മൂലം പരിമളത്തിന്റെ ഉറക്കം നഷ്ട്ടപ്പെടുന്നു..ഇതറിഞ്ഞ റൊബോട്ടു കൊതുകിനെ പിന്തുടർന്നു ഒരു കാനക്കുള്ളിൽ എത്തുന്നു..നൊടിയിടക്കുള്ളിൽ കൊതുകിന്റെ ഭാഷ സായത്തമാക്കി ഈ കൊതുകിന്റെ വീട് കണ്ടെത്തുന്നു..തുടർന്നു കൊതുകിന്റെ വീട്ടുകാരും റൊബോട്ടും തമ്മിലുള്ള തർകത്തിനോടുവിൽ റൊബോട്ടു ജയിക്കുന്നു..തന്നെ കടിച്ചാ കൊതുകിനെ തിരിചറിഞ്ഞ പരിമളം..റൊബോയെ കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നു...

പരിമളത്തിനു റോബോയുടെ മേൽ അതിഭയങ്കരമായ ലവ് പിറവിയെടുക്കുകയാണു..

തന്റെ കാമുകിയെ തിരിചു പിടിക്കാൻ വേണ്ടി സയന്റിസ്റ്റ് ഷണ്മുഖൻ(രജനീകാന്ത്) നടത്തുന്ന വീര ശൂര പരാക്രമങ്ങളും,വില്ലനായി മാറുന്ന റോബോയുടെ മറ്റൊരു മുഖവും രണ്ടാം പകുതിക്കു ജീവൻ നൽകുന്നു...ഹോളിവുഡ് സിനിമയെ വെല്ലില്ലെങ്കിലും 200 കോടി(നിർമാതാവു പറയുന്നതാണു ശരിയാകാൻ സാധയത കുറവാണു) രൂപക്കു കാണിക്കവുന്ന മക്സിമം ഗ്രാഫിക്സ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു..റോബോ ഒരുപാട് രൂപങ്ങൾ മാറുന്ന വിദേശത്തു ചിത്രീകരിച്ച് ഗ്രാഫിക്സ് ദ്രിശ്യങ്ങൾ ഹോളിവുഡുമായി കിടപിടിക്കുമ്പോൾ..ഇന്ത്യയിലെ റോഡുകളിൽ കാണിക്കുന്ന ഗ്രാഫിക്സ് ഇതിനേക്കാളും നന്നായി വിനയന്റെ പടത്തിൽ കാണാം..

പതിവു തെറ്റിക്കാതെ ഈ സിനിമയുടെ ക്ലൈമാക്സും ദൈവാധീനത്താൽ ഈ പ്രാവശ്യവും കോടതിയിൽ തന്നെ ആണു പര്യവസാനിക്കുന്നതു..കുറ്റക്കാരൻ തന്റെ കക്ഷിയായ റൊബോട്ടല്ല എന്ന നഗ്ന സത്യം ശങ്കർ ഈ പടത്തിലും വാദിച്ചു തെളിയിക്കുന്നുണ്ട്.. അതിനു ശേഷം 100 കൊല്ലം കഴിഞ്ഞു കാണിക്കുന്ന ഒരു എക്സിബിഷനിലൂടെ ഈ ചിത്രം അവസാനിക്കുന്നു...

ശങ്കറിന്റെ ശിവാജിയെ അപേക്ഷിച്ചു നോക്കുമ്പോൾ..സൂപർ പടം..എന്ന് ഒറ്റവാക്കിൽ പറയാൻ സാധിക്കും....പതിവു രജനീ ഡയലോകുകളൊന്നും ഈ പടത്തിലില്ലാത്തതു..ശങ്കറിന്റെ മിടുക്കും പടത്തിന്റെ വിജയത്തിനും കാരണമായിത്തീരുമെന്നു ഉറപ്പാണു.